JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ https://egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂൺ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.
അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും https://bcdd.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ് – 0474 2914417, എറണാകുളം ഓഫീസ് – 0484 2429130, പാലാക്കാട് മേഖലാ ഓഫീസ് – 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786
- പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും
- എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി
- വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
- ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി